News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കെ.എസ്.യു 64ാം സ്ഥാപകദിനം; പാർട്ടിക്ക് പുതു ജീവനും ശക്തിയും നൽകിയ ചരിത്രമാണ് ഉള്ളതെന്ന് കെ. സുധാകരൻ

 കെ.എസ്.യു 64ാം സ്ഥാപകദിനം; പാർട്ടിക്ക് പുതു ജീവനും ശക്തിയും നൽകിയ ചരിത്രമാണ് ഉള്ളതെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിക്ക് പുതു ജീവനും ശക്തിയും നൽകിയ ചരിത്രമാണ് കെ എസ്‌ യുവിനുള്ളത് ഒരണ സമരം മുതൽ പി എസ്‌ സി സമരങ്ങൾ വരെ ഓർമ്മപ്പെടുത്തി കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്. കെ എസ് യുവിന്റെ 64ആം സ്ഥാപകദിനവുമായി ബന്ധപ്പെട്ടായിരുന്നു സുധാകരന്റെ പ്രതികരണം. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി ഭരണപക്ഷത്തിന്റെ കൊടിയുടെ നിറം നോക്കാതെ പോരാടിയ സംഘടനയാണ് കെ എസ് യു.

കഴിഞ്ഞ കാലയളവിൽ ക്യാമ്പസുകളിൽ കെ എസ് യുവിന് തളർച്ച സംഭവിച്ചെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തിൽ അനിഷേധ്യമായ പങ്കാണ് കെ എസ് യുവിന് ഉള്ളതെന്നും സുധാകരൻ പറഞ്ഞു.

Facebook Comments