News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കുംഭമേള;കോവിഡ് വ്യാപനം ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ

 കുംഭമേള;കോവിഡ് വ്യാപനം ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ

NEWSNOW14: ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഓൾ ഇന്ത്യ അഖാഡാ പരിഷത്ത് പ്രസിഡന്റ് മഹന്ദ് നരേന്ദ്ര ഗിരി ഉൾപ്പെടെയുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മഹന്ദ് നരേന്ദ്ര ഗിരിയെ ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ ആർ ടി പി സി ആർ പരിശോധന ഊർജിതമാക്കിയതായി ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫിസർ പറഞ്ഞു.

സന്യാസിമാർ കൂടിയ ഇടങ്ങളിലേയ്ക്ക് മെഡിക്കൽ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

കോവിഡ് പടർന്നുപിടിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് കുംഭമേള ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ തീരുമാനിച്ചു.

പതിമൂന്ന് പ്രധാന അഖാഡകളിലൊന്നായ നിരഞ്ജനി അഖാഡയാണ് ഏപ്രിൽ 17 ന് മേള സമാപിക്കുമെന്ന് പ്രഖ്യാപിച്ചത്.

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമനം എടുക്കുക അഖാഡ പരിഷത്താണ്

Facebook Comments

News Desk 5