News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കുവൈറ്റ്: തറാവീഹ് നമസ്കാരം 15 മിനുട്ടിൽ കൂടരുതെന്ന് നിർദ്ദേശം

 കുവൈറ്റ്: തറാവീഹ് നമസ്കാരം 15 മിനുട്ടിൽ കൂടരുതെന്ന് നിർദ്ദേശം

NEWSNOW14: കുവൈത്തിൽ തറാവീഹ് നമസ്കാരം 15 മിനുട്ടിൽ കൂടരുതെന്നു മന്ത്രിസഭാ നിർദ്ദേശം. പുരുഷന്മാർക്ക് മാത്രമാണ് തറാവീഹിനു അനുമതി ഉള്ളത് . കോവിഡ് പ്രതിരോധ കുത്തി വെപ്പ് എടുക്കാത്തവരോട് വീടുകളിൽ വച്ച് നമസ്കാരം നിർവഹിക്കാനും മന്ത്രിസഭ അഭ്യർത്ഥിച്ചു.

റമദാനിലെ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹിന് പുരുഷന്മാർക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്ന് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പുറമെയാണ് തറാവീഹിന്‍റെ സമയം 15 മിനുട്ടിൽ പരിമിതപ്പെടുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്.

ഇശാ നമസ്കാരം കഴിഞ്ഞ ഉടൻ പതിനഞ്ചു മിനിറ്റിനുള്ളിൽ തറാവീഹ് നമസ്കാരം പൂർത്തിയാക്കണം എന്നു നിർദേശം നൽകിയിട്ടുണ്ട്. കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തിൽ പള്ളികളിൽ ഭജനമിരിക്കൽ , മതപഠന ക്ലാസുകൾ , ഇഫ്താർ എന്നിവക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഓരോ പ്രാർത്ഥനാ സമയം കഴിഞ്ഞാലും ഉടനെ പള്ളികൾ അടക്കണമെന്നും മന്ത്രിസഭ നിർദേശം നൽകി. കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കകത്തവർ പള്ളികളിൽ വരുന്നത് പരമാവധി ഒഴിവാക്കണമെന്നും പ്രാർത്ഥനകൾ വീടുകളിൽ വെച്ച് നിർവഹിക്കണമെന്നും കാബിനറ്റ് യോഗം വിശാസികളോട് അഭ്യർത്ഥിച്ചു .

Facebook Comments

News Desk 5