News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലക്ഷദ്വീപ് ഭരണപരിഷ്‌കാരം; ഇന്ന് വീണ്ടും സർവകക്ഷിയോഗം

 ലക്ഷദ്വീപ് ഭരണപരിഷ്‌കാരം; ഇന്ന് വീണ്ടും സർവകക്ഷിയോഗം

കൊച്ചി: ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. യോഗത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡൽഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് നീക്കം. അഡ്മിനിസ്ട്രേറ്റർക്കും കളക്ടർക്കും എതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ഏത് രീതിയിൽ നേരിടണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ പ്രതിഷേധത്തിന്റെ രീതിയും മറ്റൊരു തലത്തിലേക്ക് മാറിയേക്കും. നാളെ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക് എത്തുമെന്നാണ് സൂചന. അതിനിടെ ദ്വീപിലെ തീരമേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ഉത്തരവിറക്കി. സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ അധികൃതരെ വിവരം അറിയിക്കാനാണ് നിർദേശം.

Facebook Comments

News Desk 4