News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലക്ഷദ്വീപ് ഭരണപരിഷ്കരണം; രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിൽ സര്‍വകക്ഷി യോഗം നാളെ

 ലക്ഷദ്വീപ് ഭരണപരിഷ്കരണം; രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിൽ സര്‍വകക്ഷി യോഗം നാളെ

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിൽ ലക്ഷദ്വീപിൽ നാളെ സര്‍വകക്ഷി യോഗം. ഓണ്‍ലൈനായാണ് യോഗം നടക്കുക. ബി ജെ പി, കോണ്‍ഗ്രസ്, എന്‍ സി പി പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോ​ഗത്തിൽ പങ്കെടുക്കില്ല.

ദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തിരവരുന്ന ഭരണപരിഷ്കാരങ്ങൾക്കെതിരെ ഉയരുന്ന ജനപ്രക്ഷേഭം ചർച്ച ചെയ്യാനാണ് യോ​ഗം. കളക്ടര്‍, അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസര്‍ എന്നിവരാണ് നിലവില്‍ ദ്വീപിലുള്ളത്. പ്രതിഷേധക്കാരോട് പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

അതേസമയം, ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോ​ഗസ്ഥർക്ക് നൽകിയ നിർദേശം.

Facebook Comments

News Desk 4