News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലക്ഷദ്വീപ് ഭരണപരിഷ്കരണം; പോലീസ് നടപടികള്‍ക്കെതിരായ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

 ലക്ഷദ്വീപ് ഭരണപരിഷ്കരണം; പോലീസ് നടപടികള്‍ക്കെതിരായ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ പോലീസ് നടപടികള്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടൽ. കില്‍ത്താനില്‍ അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളും സ്വീകരിച്ച നടപടികളും വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രതിഷേധക്കാരെ നോട്ടിസ് നല്‍കി ചോദ്യം ചെയ്ത് കൂടേയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു.

ദ്വീപില്‍ പോലീസിനെതിരെ ഒരു പരാതിയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ലക്ഷദ്വീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറുപടി നല്‍കി. ഇന്റലിജന്‍സ് വിവരശേഖരണം നടക്കുന്നുണ്ടെന്നും അത് തടയാനാകില്ലെന്നും ലക്ഷദ്വീപ് സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിലപാടെടുത്തു. അറസ്റ്റിലായവര്‍ കസ്റ്റഡി പീഡനം ആരോപിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയെ ബോധിപ്പിച്ചു.

Facebook Comments

News Desk 4