News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലക്ഷദ്വീപ് ഭരണപരിഷ്കരണം; പ്രതിസന്ധി വിലയിരുത്താന്‍ സന്ദര്‍ശനത്തിന് അനുമതി തേടി യു.ഡി.എഫ് എം.പി മാര്‍

 ലക്ഷദ്വീപ് ഭരണപരിഷ്കരണം; പ്രതിസന്ധി വിലയിരുത്താന്‍ സന്ദര്‍ശനത്തിന് അനുമതി തേടി യു.ഡി.എഫ് എം.പി മാര്‍

കൊച്ചി: ലക്ഷദ്വീപ് ഭരണപരിഷ്കാരത്തെ തുടർന്നുണ്ടായ പ്രതിസന്ധി നേരിട്ടു വിലയിരുത്താന്‍ എം പി മാരുടെ സംഘത്തിന് സന്ദര്‍ശനാനുമതി തേടിയതായി എന്‍ കെ പ്രേമചന്ദ്രന്‍. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഷിപ്പിങ് മന്ത്രി മന്‍സുഖ് എല്‍ മണ്ഡാവിയ എന്നിവര്‍ക്കാണ് അനുമതിക്കായി കത്ത് നല്‍കിയത്.

യു ഡി എഫിലെ അഞ്ച് എം പി മാരുള്‍പ്പെട്ട സംഘമാണ് പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ദ്വപീലേക്ക് പോകുന്നത്. തിങ്കളാഴ്ച ദ്വീപിലേക്ക് പോകുന്നതിന് കപ്പല്‍ ടിക്കറ്റിനും യാത്രാനുമതിക്കുമാണ് കത്ത്. ബെന്നി ബെഹനാന്‍, എം കെ രാഘവന്‍, ഹൈബി ഈഡന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് സംഘത്തിലെ മറ്റ് എം പി മാര്‍

Facebook Comments

News Desk 4