News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലതിക സുഭാഷ് എൻ.സി.പിയിലേക്ക്; രാഷ്ട്രീയത്തിൽ തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായുള്ള തീരുമാനം

 ലതിക സുഭാഷ് എൻ.സി.പിയിലേക്ക്; രാഷ്ട്രീയത്തിൽ തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായുള്ള തീരുമാനം

തിരുവനന്തപുരം: ലതിക സുഭാഷ് എൻ സി പിയിലേക്ക്. മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുമായി ചർച്ച നടത്തി. രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും. എൻ സി പി കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണെന്നും എൻ സി പിയിൽ ചേരുന്നതിൽ തെറ്റില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. അധികാരസ്ഥാനങ്ങൾ മോഹിച്ചല്ല പോകുന്നത്.

രാഷ്ട്രീയത്തിൽ തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് എൻ സി പിയിലേക്ക് പോകുന്നതെതെന്നും വി ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്നത് നേട്ടമുണ്ടാക്കുമോ എന്നത് കാത്തിരുന്ന് കാണണം. വി എം സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വയം രാജിവച്ച് ഒഴിയേണ്ടി വന്നത് ഗ്രൂപ്പുകളുടെ സമ്മർദം കൊണ്ടാണെന്ന് മറക്കരുതെന്നും ലതിക സുഭാഷ് പ്രതികരിച്ചു.

Facebook Comments

News Desk 4