News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ക്യാപ്റ്റന്റെ കരുത്തിൽ ഇടതു തുടർ ഭരണം; മന്ത്രിമാരാകാന്‍ യുവമുഖങ്ങളും

 ക്യാപ്റ്റന്റെ കരുത്തിൽ ഇടതു തുടർ ഭരണം;  മന്ത്രിമാരാകാന്‍ യുവമുഖങ്ങളും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ സി പി എമ്മില്‍നിന്ന് എത്തുക പുതുമുഖനിര.

നിലവിലെ മന്ത്രിമാരില്‍ മേഴ്സിക്കുട്ടിയമ്മ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂവെങ്കിലും മറ്റുള്ളവരെല്ലാം പുതിയ മന്ത്രിസഭയില്‍ തുടരണമെന്നില്ല.

എം എം മണിക്കും ടി പി രാമകൃഷ്ണനും ആരോഗ്യപ്രശ്നങ്ങളുണ്ട്.

മുഖ്യമന്ത്രിയുള്‍പ്പെടെ 13 അംഗങ്ങളാകും സി പി എമ്മില്‍നിന്ന് മന്ത്രിസഭയിലെത്തുക.

ക്യാപ്റ്റനായി ഇടതു മുന്നണിയെ നയിച്ച പിണറായി വിജയന്‍ തന്നെയാണ് സി പി എമ്മില്‍നിന്ന് മത്സരിച്ച ഏക പൊളിറ്റ്ബ്യൂറോ അംഗവും.

കെ കെ ശൈലജയാണ് കേന്ദ്ര കമ്മിറ്റിയിലെ സീനിയര്‍. മറ്റ് രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ ഉറപ്പായും മന്ത്രിസഭയിലെത്തും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരും മന്ത്രിമാരാകും.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, സജി ചെറിയാന്‍, വി എന്‍ വാസവന്‍, എം ബി രാജേഷ് എന്നിവര്‍ക്കും സാധ്യത കൂടുതലാണ്.

തിരുവനന്തപുരത്തുനിന്ന് കടകംപള്ളിക്ക് പകരം വി ശിവന്‍കുട്ടി മന്ത്രിസഭയിലെത്തിയേക്കും.

വനിതകളില്‍ നിന്ന് ശൈലജ ടീച്ചര്‍ക്ക് പുറമെ മികച്ച വിജയം നേടിയ വീണ ജോര്‍ജ്, കാനത്തില്‍ ജമീല എന്നിവരില്‍ ഒരാള്‍ക്ക് സാധ്യത കൂടുതലാണ്.

കെ ടി ജലീലിന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്കും ഉയരുന്നുണ്ട്. വനിതാ സ്പീക്കറെ പരീക്ഷിച്ചാല്‍ വീണ ജോര്‍ജിന്റെ പേരിനാകും മുന്‍തൂക്കം.

അങ്ങനെയെങ്കില്‍ വനിതകളില്‍ ശൈലജ ടീച്ചര്‍ക്ക് പുറമെ കാനത്തില്‍ ജമീലയോ ആര്‍ ബിന്ദുവോ മന്ത്രിസഭയിലെത്തും.

സി ഐ ടി യു പ്രാതിനിധ്യം പരിഗണിച്ച് മലപ്പുറത്തുനിന്ന് പി. നന്ദകുമാറിന് സാധ്യതയുണ്ട്.

മുതിര്‍ന്ന നേതാക്കളില്‍ പി മമ്മിക്കുട്ടിയുടെ പേരും പരിഗണനയില്‍ വന്നേക്കും.

മലപ്പുറം പ്രാതിനിധ്യമായി വി അബ്ദുറഹ്മാന്റെ പേരും ഉയരുന്നുണ്ട്

Facebook Comments