News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഇടതു മുന്നേറ്റം; തുടര്‍ഭരണത്തിലേക്കു നീങ്ങി സംസ്ഥാനം

 ഇടതു മുന്നേറ്റം; തുടര്‍ഭരണത്തിലേക്കു നീങ്ങി സംസ്ഥാനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടര്‍ഭരണമെന്ന എല്‍.ഡി.എഫ്.

സ്വപ്‌നത്തിന് മേല്‍ക്കൈ. ആദ്യഘട്ട ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 90-ഓളം സീറ്റുകളില്‍ ലീഡ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനായി.

സംസ്ഥാനത്ത് വോട്ടെണ്ണലിന് തുടക്കം കുറിച്ചത് മുതല്‍ എല്‍.ഡി.എഫിന്റെ മുന്നേറ്റം ദൃശ്യമാണ്. 50-നും 60-നും ഇടയില്‍ സീറ്റുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്.

ഇതിനപ്പുറത്തേക്കുള്ള ഒരു ലീഡ് കൊണ്ടുവരാന്‍ യു.ഡി.എഫിന് ഇതുവരെ ആയിട്ടില്ല. അതേസമയം രണ്ടു സീറ്റുകളില്‍ എന്‍.ഡി.എ. മുന്നേറുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

നേമത്ത് കുമ്മനം രാജശേഖനും പാലക്കാട്ട്‌ മെട്രോമാന്‍ ഇ. ശ്രീധരനുമാണ് തൃശൂരില്‍ സുരേഷ് ഗോപിയും ലീഡ് ചെയ്യുന്നത്.


മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ എംഎം. മണി, കെ.കെ. ശൈലജ, കെ. കൃഷ്ണന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ മുന്നിലാണ്.

യു.ഡി.എഫ്. നേതാക്കളായ ഉമ്മന്‍ചാണ്ടി ,പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ മുന്നേറുന്നുണ്ട്.

Facebook Comments

News Desk 5