News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഇടത് രാജ്യസഭാ എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്തു; പി.വി അബ്ദുള്‍ വഹാബ് സത്യപ്രതിജ്ഞ ചെയ്തില്ല

 ഇടത് രാജ്യസഭാ എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്തു; പി.വി അബ്ദുള്‍ വഹാബ് സത്യപ്രതിജ്ഞ ചെയ്തില്ല

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം പിമാരായി ഡോ. വി ശിവദാസനും, ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഇംഗ്ലീഷില്‍ സത്യ വാചകം ഏറ്റുചൊല്ലി. സി പി ഐ എം സംസ്ഥാന സമിതി അംഗം ഡോ വി. ശിവദാസന്‍ മലയാളത്തിലും സത്യപ്രതിജ്ഞ ചെയ്തു.

ബി ജെ പി നേതാവ് സ്വപന്‍ ദാസ് ഗുപ്ത, മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെറ്റ് മലാനി എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. അതേസമയം, രാജ്യസഭയിലേയ്ക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുള്‍ വഹാബ് ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല.

Facebook Comments

News Desk 4