News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഡൽഹിയിൽ ലെഫ്റ്റനന്റ് ഗവർണറിന് ഇനി കൂടുതൽ അധികാരം; ബില്ല് പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ

 ഡൽഹിയിൽ ലെഫ്റ്റനന്റ് ഗവർണറിന് ഇനി കൂടുതൽ അധികാരം; ബില്ല് പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ

ഡൽഹി: ഡൽഹിയിൽ ലെഫ്റ്റനന്റ് ഗവർണറിന് കൂടുതൽ അധികാരം നൽകുന്ന ദേശീയ തലസ്ഥാന മേഖല ബില്ല് പ്രാബല്യത്തിൽ. ഇനി കേജ്‌രിവാൾ സർക്കാരിന് മന്ത്രിസഭയുടെ ഭരണപരമായ തീരുമാനങ്ങൾക്ക് ലഫ്റ്റനൻറ് ഗവർണറുടെ അനുമതി തേടണം

ദേശീയ തലസ്ഥാന മേഖല ബിൽ പ്രാബല്യത്തിൽ വന്നതോടെ നിയമസഭക്ക് പുറത്തുള്ള ഡൽഹി സർക്കാരിന്റെ ഏതു വിഷയങ്ങളിലും ഗവർണർക്ക് ഇടപെടാം. മാർച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ച ബില്ലിലെ വ്യവസ്ഥകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.

മാർച്ച് 22 ന് ലോക്സഭ പാസാക്കിയ ബില്ല് 45 നെതിരെ 83 വോട്ടുകൾക്കാണ് രാജ്യസഭ കടന്നത്.2018 ൽ സുപ്രിംകോടതിയിൽ വരെ എത്തിയ ഡൽഹി സർക്കാറും ലഫ്. ഗവർണറും തമ്മിലുള്ള തർക്കമാണ് ദേശീയ തലസ്ഥാന മേഖല ബില്ലിലേക്ക് വഴിവെച്ചത്.

അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിൽ ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുന്നതും പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹി സർക്കാർ കേന്ദ്രസർക്കാരും തമ്മിൽ പരസ്പര ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നതിനിടെയാണ് ദേശീയ തലസ്ഥാന മേഖല ബിൽ പ്രാബല്യത്തിൽ വന്നത്.

Facebook Comments

News Desk 4