News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചു; കേരളത്തിലേക്ക് മദ്യക്കടത്ത് വർധിക്കുന്നു

 സംസ്ഥാനത്ത് മദ്യശാലകൾ അടച്ചു; കേരളത്തിലേക്ക് മദ്യക്കടത്ത് വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ കേരളത്തിലേക്ക് മദ്യക്കടത്ത് വർധിക്കുന്നു. ഗോവ, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗമാണ് കേരളത്തിലേക്ക് വിദേശമദ്യമെത്തുന്നത്. രണ്ടാഴ്ചക്കിടയിൽ കോഴിക്കോട് ജില്ലയിൽ നിന്നു മാത്രം ആയിരത്തോളം കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്. വ്യാജവാറ്റ് കേസുകളും വർധിച്ചിട്ടുണ്ട്.

കേരളത്തിലെയും മാഹിയിലെയും മദ്യശാലകൾ അടഞ്ഞ് കിടക്കുന്നതിനാൽ ഇരട്ടിയിലധികം ലാഭം ലക്ഷ്യമിട്ടാണ് മദ്യക്കടത്ത്. ഗോവ, കർണാടക സംസ്ഥാനങ്ങളിൽ മാത്രം വിൽപനാനുമതിയുള്ള മദ്യമാണ് പിടിക്കുന്നതിലേറെയും. ആർ പി എഫും വടകര റെയിൽവെ പോലീസും ഇന്നലെ മാത്രം 29 കുപ്പി ഗോവൻ വിദേശമദ്യമാണ് പിടികൂടിയത്.

Facebook Comments

News Desk 4