News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലോക്ക് ഡൗണ്‍; സംസ്ഥനത്തു നിന്നും മടങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍

 ലോക്ക് ഡൗണ്‍; സംസ്ഥനത്തു നിന്നും മടങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍

പാലക്കാട്: വാളയാര്‍ അതിര്‍ത്തി കടന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തൊഴിലാളികളുടെ മടക്കം. ബംഗാളിലും അസാമിലുമൊക്കെയുള്ളവരാണ് സ്വദേശത്തേക്ക് സ്വകാര്യ ബസുകളില്‍ മടങ്ങുന്നത്.

നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലുടമകളാവശ്യപ്പെട്ടതോടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നത്. ട്രെയിന്‍ ടിക്കറ്റ് വേഗത്തില്‍ കിട്ടാനുള്ള സാഹചര്യമില്ലാത്തതിനാല്‍ സ്വകാര്യ ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. 4000 രൂപ വരെയാണ് ബംഗാളിലെത്താനുള്ള ടിക്കറ്റ് നിരക്ക്. നാല് ദിവസമെടുത്താണ് നാട്ടിലെത്തുക. കോവിഡിന് ശമനമാകുമ്പോള്‍ മടങ്ങിയെത്താനാണ് തൊഴിലാളികളുടെ തീരുമാനം.

Facebook Comments

News Desk 4