News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലോക്ക്ഡൗണിലും ഇനി അവശ്യ സാധനങ്ങൾ വീട്ടിലെത്തും; ഓൺലൈൻ സംവിധാനവുമായി കൺസ്യൂമർഫെഡ്

 ലോക്ക്ഡൗണിലും ഇനി അവശ്യ സാധനങ്ങൾ വീട്ടിലെത്തും; ഓൺലൈൻ സംവിധാനവുമായി കൺസ്യൂമർഫെഡ്

തിരുവനന്തപുരം: ലോക്ക്ഡൗണിൽ അവശ്യ സാധനങ്ങളുമായി കൺസ്യൂമർഫെഡ് വീടുകളിൽ. സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലെ 14 കേന്ദ്രങ്ങളിലാണ് സംവിധാനമൊരുങ്ങുന്നത്. ഓൺലൈൻ പോർട്ടൽ വഴി ഓർഡർ നൽകിയാൽ അവശ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തും. ഇതിനായി ഓൺലൈൻ പോർട്ടൽ തയാറാക്കി.

പ്രതിരോധ മെഡിസിൻ കിറ്റ് കുറഞ്ഞ വിലക്ക് ലഭ്യമാക്കിയതിനു പിന്നാലെയാണ് പുതിയ സംവിധാനം. 10 ഇനങ്ങൾ ഉൾപ്പെടുത്തി കോവിഡ് പ്രതിരോധ കിറ്റ് 200 രൂപയ്ക്ക് കൺസ്യൂമർഫെഡ് വിപണിയിലെത്തിച്ചിരുന്നു. കൂടാതെ ത്രിവേണി സൂപ്പർമാർക്കറ്റുകളിലെയും നീതി മെഡിക്കൽ സ്റ്റോറുകളിലെയും വാട്‌സ്ആപ്പ് നമ്പറിൽ ലഭിക്കുന്ന ഓർഡറുകൾ ഹോം ഡെലിവറിയായി എത്തിക്കുന്നതിനും സൗകര്യമൊരുക്കി. ഇതിനു പുറമേയാണ് ഓൺലൈൻ ആയി ഓർഡറുകൾ സ്വീകരിച്ച് സാധനങ്ങൾ വീടുകളിലെത്തിക്കുന്ന സംവിധാനം ആരംഭിക്കുന്നത്.

Facebook Comments