News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കർണാടകയിലും തമിഴ്നാട്ടിലും നാളെ മുതൽ ലോക്ക്ഡൗൺ; അതിർത്തികളിൽ പരിശോധന ശക്തമാക്കി പോലീസ്

 കർണാടകയിലും തമിഴ്നാട്ടിലും നാളെ മുതൽ ലോക്ക്ഡൗൺ; അതിർത്തികളിൽ പരിശോധന ശക്തമാക്കി പോലീസ്

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാളയാർ അടക്കമുള്ള അതിർത്തികളിൽ പരിശോധന ശക്തമാക്കി പോലീസ്. കർണാടകയും തമിഴ്നാടും തിങ്കളാഴ്ച്ച മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ ഇന്ന് കൂടുതൽ പേർ സംസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നീക്കം. അതേസമയം, പാലക്കാട് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 30 ശതമാനം കടന്നു

റെഡ് സോണിനടത്തു നിൽക്കുകയാണ് ജില്ലയിലെ കോവിഡ് കണക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3212 പേർക്ക്. ഇതിൽ പകുതിയും ഉറവിടം അറിയാത്ത കേസുകളാണ്. 30.55 ആണ് ടെസ്റ്റ് പോസിറ്റീവിറ്റി. 212 കോവിഡ് മരണം ഇതു വരെ ജില്ലയിലുണ്ടായി. നിലവിൽ പാലക്കാട്, ഷൊർണൂർ, ഒറ്റപ്പാലം നഗരസഭകളിലാണ് വലിയ അളവിൽ കോവിഡ് വ്യാപനം. കൊപ്പം, വിളയൂർ, പെരുമാട്ടി, വടക്കുഞ്ചേരി, മാത്തൂർ എന്നിവിടങ്ങളിലും രോഗവ്യാപന തോത് ഉയരുന്നുണ്ട്.

Facebook Comments