News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സംസ്ഥാനത്ത് ഇന്നു മുതൽ ലോക്ക്ഡൗൺ; പരിശോധന കർശനമാക്കി പോലീസ്

 സംസ്ഥാനത്ത് ഇന്നു മുതൽ ലോക്ക്ഡൗൺ; പരിശോധന കർശനമാക്കി പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിലവിൽ വന്നു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാൻ പോലീസ് കർശന പരിശോധന നടത്തും. പുറത്തിറങ്ങുന്നവർ പോലീസിന്റെ പാസും അത്യാവശ്യ സാഹചര്യത്തിൽ സത്യവാങ്മൂലവും കരുതിയിരിക്കണം.

ഹോട്ടലുകൾക്ക് രാവിലെ 7.30 മുതൽ പ്രവർത്തിക്കാം. ഹോം ഡെലിവറി സംവിധാനം പാലിക്കണം. തട്ടുകടകൾക്ക് അനുമതിയില്ല. ചരക്കുഗതാഗതത്തിന് തടസമില്ല. അടിയന്തര ഘട്ടത്തിൽ മരുന്ന് ഉൾപ്പെടെ ജീവൻ രക്ഷാ ഉപാധികൾക്കായി പോലീസിന്റെ സഹായം തേടാം.

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. ഇടപാടുകൾ രാവിലെ 10 മണി മുതൽ 2 വരെയാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ളവക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. ഇത്തരം ചടങ്ങുകൾ നടത്തുന്നവർ സ്വയം തയാറാക്കിയ സത്യപ്രസ്താവന, ക്ഷണക്കത്ത്, തിരിച്ചറിയൽ കാർഡ് എന്നിവ കരുതണം

Facebook Comments

News Desk 4