News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗൺ; അവശ്യവസ്തുക്കളുടെ കടകൾ രാത്രി 7.30 വരെ

 സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗൺ; അവശ്യവസ്തുക്കളുടെ കടകൾ രാത്രി 7.30 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഒമ്പത് ദിവസത്തെ ലോക്ഡൗൺ. പച്ചക്കറി പലചരക്ക്, റേഷൻ കടകൾ അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാൽ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. കെ എസ് ആർ ടി സി, ബസ്, ടാക്സികൾ അടക്കം പൊതുഗതാഗതം ഒന്നുമില്ല.

ആശുപത്രി, വാക്സിനേഷൻ, എയർപോർട്ട്, റെയിൽവേസ്റ്റേഷൻ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ഇളവ്. ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. അന്തർ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും. ബാങ്കുകൾ, ഇൻഷുറൻസ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പത്ത് മുതൽ ഒരു മണി വരെ പ്രവർത്തിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്ഷോപ്പുകളും തുറക്കാം. ചെറിയ നിർമ്മാണ പ്രവർത്തനം അനുവദിക്കും.

വിശ്വാസികൾക്ക് പ്രവേശനമില്ലാതെ ആരാധനാലയങ്ങളിൽ ചടങ്ങുകൾ മാത്രം നടത്താം. വീട്ടുജോലിക്ക് പോകുന്നവരെ തടയില്ല. വിവാഹ, മരണാനന്തര ചടങ്ങുതൾത്ത് 20 പേർ മാത്രം. സ്വകാര്യവാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തും. ഓട്ടോ ടാക്സി അവശ്യ സേവനത്തിന് മാത്രം. എല്ലാത്തരം ആവശ്യങ്ങൾക്കും പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും.

Facebook Comments

News Desk 4