News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലോക്ഡൗണ്‍ അവസാന ആയുധം, രാജ്യം വലിയ വെല്ലുവിളി നേരിടുന്നു; പ്രധാനമന്ത്രി

 ലോക്ഡൗണ്‍ അവസാന ആയുധം, രാജ്യം വലിയ വെല്ലുവിളി നേരിടുന്നു; പ്രധാനമന്ത്രി

ഡല്‍ഹി: കോവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെയാണ്.“രാജ്യം കോവിഡിനെതിരായ വലിയ യുദ്ധത്തിലാണ്. രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുന്നു. കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാം. ആരോഗ്യ പ്രവർത്തകർ കഠിനാധ്വാനത്തിലാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത്. മുന്നണിപ്പോരാളികളുടെ പ്രവർത്തനം പ്രശംസനീയം. ഓക്സിജൻ്റെ ആവശ്യം ഏറുകയാണ്. ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഓക്സിജൻ ക്ഷാമം തീർക്കാൻ തീവ്രശ്രമം നടത്തുന്നു. മരുന്നുകളുടെ ഉത്പാദനം വർധിപ്പിച്ചു. “- പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നു. വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് കോവിഡിനെ മറികടക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ലോക്ഡൗണ്‍ അവസാന ആയുധമാണെന്നും മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഓക്‌സിജന്‍ ക്ഷാമം രാജ്യത്ത് പലയിടത്തുമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യമേഖലയും ആവശ്യമുള്ളവര്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്.
ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചില നഗരങ്ങളില്‍ കോവിഡിനു വേണ്ടി മാത്രമുള്ള വലിയ ആശുപത്രികള്‍ നിര്‍മിച്ചു കഴിഞ്ഞു.

രണ്ട് മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ ഉപയോഗിച്ച് ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചു. ഇതുവരെ 12 കോടിയിലധികം ഡോസ് കോവിഡ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു.

മേയ് ഒന്നുമുതല്‍ 18 വയസ്സു പൂര്‍ത്തിയായവര്‍ക്കും വാക്സിന്‍ വിതരണം ചെയ്യുമെന്നും മോദി പറഞ്ഞു.

കോവിഡ് വ്യാപനം തടയാന്‍ ആളുകള്‍ വീടുകളില്‍ നിന്ന് ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. കുടിയേറ്റ തൊഴിലാളികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കും. എവിടെയാണോ കുടിയേറ്റ തൊഴിലാളികളുള്ളത് അവിടെ തന്നെ തുടരാന്‍ അവരോട് അഭ്യര്‍ഥിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് അപേക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.

വീട്ടിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുത്. 2020ലേതു പോലുള്ള സാഹചര്യമല്ല. രാജ്യത്തെ ലോക്ക്ഡൗണിൽ നിന്ന് രക്ഷിക്കണം.

Facebook Comments

News Desk 5