News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലോക്ക്ഡൗൺ; ഇന്ന് മുതൽ പോലീസ് പാസ് നിർബന്ധം

 ലോക്ക്ഡൗൺ; ഇന്ന് മുതൽ പോലീസ് പാസ് നിർബന്ധം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ തുടരുമ്പോൾ പരിശോധന കർശനമാക്കി പോലീസ്. തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഇന്നുമുതൽ പോലീസ് പാസ് നിർബന്ധമാണ്. ഇന്നും ജില്ലാ അതിർത്തി മേഖലകളിൽ കൂടുതൽ പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി.

ചെക്ക്‌പോസ്റ്റുകളിൽ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തി വിടുന്നത്. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പോലീസ് പാസ് നൽകി തുടങ്ങി. അപേക്ഷകരുടെ വിവരങ്ങൾ അതത് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്. അവശ്യ സർവീസ് ആണെങ്കിലും ഓഫീസ് തിരിച്ചറിയൽ കാർഡില്ലാത്തവർക്ക് പാസിനായി അപേക്ഷിക്കാം. ജില്ല വിട്ടുള്ള അവശ്യ യാത്രികർക്ക് ഇ-പാസ് വേണം. പാസ് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ പൊലീസുകാരെ കാണിക്കാം.

Facebook Comments

News Desk 4