News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലോക്ക്ഡൗൺ; സാധനങ്ങൾക്ക് വില കൂട്ടി വ്യാപാരികൾ

 ലോക്ക്ഡൗൺ; സാധനങ്ങൾക്ക് വില കൂട്ടി വ്യാപാരികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങൾക്ക് വില കൂടി. പച്ചക്കറികൾക്ക് കൂടിയത് ഇരുപത് രൂപ മുതൽ 60 രൂപ വരെയാണ്. ആവശ്യത്തിന് സാധനങ്ങൾ എത്തുന്നില്ലെന്ന് വ്യാപാരികൾ. കൂടിയ വില നൽകി വാങ്ങുക അല്ലാതെ മറ്റു മാർഗമില്ലെന്ന് സാധനം വാങ്ങാൻ എത്തുന്നവരും പറയുന്നു.

ചാല മാർക്കറ്റിൽ പച്ചക്കറിയുടെ വില വ്യാപാരികൾ കുത്തനെ കൂട്ടിയത്. 30 രൂപ മുതൽ 60 രൂപ വരെ വില വർധനവ് ഉണ്ടായിട്ടുണ്ട്. 30 രൂപയ്ക്ക് വിറ്റിരുന്ന വെണ്ടയ്ക്കയുടെ വില 80 രൂപയിൽ എത്തി. 60 രൂപയ്ക്കും 40 രൂപയ്ക്കും ലഭിച്ചിരുന്ന നാരങ്ങക്ക് 80 മുതൽ 100 രൂപ വരെയാണ് നിലവിലെ വില. കിലോ 60 രൂപയ്ക്ക് വിറ്റ പയർ 100 രൂപയായി. തക്കാളി 20 രൂപയിൽ നിന്നും 30 രൂപ ആയി ഉയർന്നു. കത്തിരിക്ക 30 രൂപയിൽ നിന്നും 40 രൂപയിലേക്കും എത്തി.

Facebook Comments

News Desk 4