News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ജി.ബി പന്ത് ആശുപത്രിയിൽ മലയാളത്തിൽ സംസാരിക്കാം; വിവാദ സർക്കുലർ പിൻവലിച്ച് അധികൃതർ

 ജി.ബി പന്ത് ആശുപത്രിയിൽ മലയാളത്തിൽ സംസാരിക്കാം; വിവാദ സർക്കുലർ പിൻവലിച്ച് അധികൃതർ

ഡൽഹി: ജി ബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് അധികൃതർ. നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പിൻവലിക്കൽ നടപടി. അതേസമയം, തങ്ങളുടെ അറിവോടെയല്ല സർക്കുലർ പുറപ്പെടുവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഡൽഹി ജി ബി പന്ത് ആശുപത്രിയിൽ നിരവധി മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്നുതിനാൽ പലപ്പോഴും ഇവർ തമ്മിൽ ആശയവിനിമയം നടത്തുന്നത് മലയാളത്തിലാണ്. എന്നാൽ ഇതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികൾക്കും സഹപ്രവർത്തകർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. ജോലിസ്‌ഥലത്ത്‌ മലയാളം സംസാരിക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ളീഷിലോ നടത്താനും സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു. നിർദ്ദേശം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കളടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. ‘ഏതൊരു ഭാരതീയ ഭാഷയേയും പോലെ തന്നെയാണ് മലയാളവും. ഭാഷയുടെ പേരിലുള്ള വിവേചനം അവസാനിപ്പിക്കുക’, എന്നാണ് രാഹുൽ ഗാന്ധി സംഭവത്തിൽ പ്രതികരിച്ചത്. ശശി തരൂർ, ജയറാം രമേശ്, കെ സി വേണുഗോപാൽ തുടങ്ങിവരും വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചു. പ്രതിഷേധം കനത്തതോടെ ആശുപത്രി അധികൃതർ സർക്കുലർ പിൻവലിക്കുകയായിരുന്നു.

Facebook Comments