News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മലയാളം സംസാരിക്കുന്നത് വിലക്ക്; മാപ്പുപറഞ്ഞ് ജി.ബി പന്ത് ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട്

 മലയാളം സംസാരിക്കുന്നത് വിലക്ക്; മാപ്പുപറഞ്ഞ് ജി.ബി പന്ത് ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട്

ഡല്‍ഹി: ജി ബി പന്ത് ആശുപത്രിയിലെ സൂപ്രണ്ട് മാപ്പുപറഞ്ഞു. സ്റ്റാഫുകള്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവിറക്കിയത്തിലാണ് മാപ്പ് അപേക്ഷ. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടുവെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് മെഡിക്കല്‍ സൂപ്രണ്ടിന് അയച്ച കത്തില്‍ നഴ്‌സിംഗ് സൂപ്രണ്ട് പറഞ്ഞു. മോശം അര്‍ത്ഥത്തിലല്ല, ക്രിയാത്മക ഉദ്ദേശത്തോടെയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും എന്നാല്‍ സര്‍ക്കുലര്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വിശദീകരിച്ചു.

തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും ഏതെങ്കിലും ഭാഷയെയോ, മതത്തെയോ, പ്രദേശത്തെയോ അവഹേളിക്കാനോ വേദനിപ്പിക്കാനോ അല്ല, പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് എന്നുമാണ് നഴ്‌സിംഗ് സൂപ്രണ്ടിന്റെ വിശദീകരണം.

Facebook Comments

News Desk 4