News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സ്വർണ്ണ കവർച്ചയ്ക്കു പിന്നിൽ മലയാളി സംഘം; സ്വർണ്ണ വ്യാപാരി സമ്പത്ത്

 സ്വർണ്ണ കവർച്ചയ്ക്കു പിന്നിൽ മലയാളി സംഘം; സ്വർണ്ണ വ്യാപാരി സമ്പത്ത്

തിരുവനന്തപുരം: പള്ളിപ്പുറത്തെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ മലയാളി സംഘമെന്ന് സ്വർണ്ണ വ്യാപാരി സമ്പത്ത്. ജനുവരി 20 ന് തമിഴ്‌നാട് തക്കലയിൽ വച്ചും സമാനമായ കവർച്ച നടന്നിരുന്നുവെന്നും സമ്പത്ത് പറഞ്ഞു.

പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പള്ളിപ്പുറം ടെക്‌നോ സിറ്റിക്ക് സമീപം സ്വർണ്ണ വ്യാപാരിയായ സമ്പത്തിന്റെ കാർ ആക്രമിച്ച് നൂറു പവനോളം സ്വർണ്ണം കവർന്നത്.

കവർച്ചയ്ക്ക് പിന്നിൽ മലയാളി സംഘമെന്ന് സ്വർണ്ണ വ്യാപാരി സമ്പത്ത് സ്ഥിരീകരിക്കുന്നു. ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. സ്വർണ്ണ ഇടപാടുകളെക്കുറിച്ച് അറിയാവുന്നവർ നടത്തിയ കവർച്ചയാണെന്നും സമ്പത്ത് പറഞ്ഞു.

ജനുവരി 20 ന് തമിഴ്‌നാട് തക്കലയിൽ വച്ചും സമാനമായ കവർച്ച നടന്നിരുന്നു. അന്ന് സ്വർണ്ണം വിറ്റ് കിട്ടിയ 70 ലക്ഷം രൂപ നഷ്ടമായി. സമ്പത്തിന്റെ പഴയ ഡ്രൈവറും സുഹൃത്തുക്കളും ചേർന്നായിരുന്നു അന്ന് കവർച്ച നടത്തിയത്.

പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സമ്പത്തിന്റെ മുൻ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കവർച്ച സംഘം തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ്പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. റൂറൽ എസ് പി പി.കെ മധു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന നടത്തി. വാഹനം തടഞ്ഞ് നിർത്തി ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിഞ്ഞായിരുന്നു സംഘം ആക്രമണം നടത്തിയത്.

Facebook Comments