News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തുടര്‍ച്ചായായ മൂന്നാം തവണയും മമത തന്നെ; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ഇന്ന്

 തുടര്‍ച്ചായായ മൂന്നാം തവണയും മമത തന്നെ; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ഇന്ന്

NEWSNOW14: തുടര്‍ച്ചായായ മൂന്നാം തവണയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. രാജ്ഭവനില്‍ 10:45ന് മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ തെരെഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം സ്വന്തമാക്കിയിരുന്നു.

ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമത ബാനര്‍ജിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മമത മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരോക്കെ എന്നകാര്യത്തില്‍ ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ മാത്രമേ നടക്കൂ എന്നാണ് വിവരം.

അതേസമയം, തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ഉണ്ടായ അക്രമങ്ങള്‍ കൂടുതല്‍ വ്യാപിക്കുകയാണ്. അക്രമത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ദേശവ്യപക ധര്‍ണയ്ക്ക് ആഹ്വാനം ചെയ്തു. ഗവര്‍ണര്‍ ജഗദീപ് ധന്‍കറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെ കുറിച്ച് ടെലിഫോണില്‍ സംസാരിച്ചു.

Facebook Comments