News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മംഗലാപുരം; ചരക്ക് കപ്പല്‍ ഇടിച്ചു മത്സ്യബന്ധനബോട്ട് തകർന്നു

 മംഗലാപുരം; ചരക്ക് കപ്പല്‍ ഇടിച്ചു മത്സ്യബന്ധനബോട്ട് തകർന്നു

കോഴിക്കോട്: മംഗലാപുരത്ത് പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി.

അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന പത്ത് തൊഴിലാളികളെ കാണാതായി.

ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം.

അപകടത്തിൽപ്പെട്ട രണ്ട് പേരെ കടലിൽ നിന്നും രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരും മരണപ്പെട്ടുവെന്നാണ് മം​ഗലാപുരം കോസ്റ്റൽ പോലീസും കർണാടക ഫിഷറീസ് വകുപ്പും നൽകുന്ന വിവരം.

അപകടത്തിൽപ്പെട്ട കപ്പൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നുവെന്നാണ് വിവരം
ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.

ബോട്ടില്‍ ആകെ 14 തൊഴിലാളികളാണുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്.

കാണാതായ തൊഴിലാളികള്‍ക്കായി കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ കടലില്‍ തിരച്ചില്‍ തുടരുകയാണ്.

ബോട്ടിനെ ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

Facebook Comments

News Desk 5