News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മാര്‍ ക്രിസോസ്റ്റം ഇനി ഓർമ; മരണം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്

 മാര്‍ ക്രിസോസ്റ്റം ഇനി ഓർമ; മരണം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്

NEWSNOW14: ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം(104) വിട വാങ്ങി. പുലര്‍ച്ചെ 1.15ന് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയെ കുമ്പനാട്ടെ ഫെലോഷിപ്പ് ആശുപത്രിയിലാണ് മരണം.

മാര്‍ത്തോമസഭ പരമാധ്യക്ഷനായിരുന്നു. 2018ല്‍ രാജ്യം പത്മഭൂഷണ്‍ സമ്മാനിച്ചു. ‘സ്വര്‍ണനാവുള്ള വൈദികന്‍’ എന്ന വിശേഷണത്തിന് ഉടമയായിരുന്നു. സരസമായ പ്രസംഗങ്ങളിലൂടെ എല്ലാ ജനവിഭാഗങ്ങളുടെയും മനസില്‍ ഇടം നേടിയ തിരുമേനിയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ് എന്ന ബഹുമതി ലഭിച്ചിരുന്നു. ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ് ആയിരുന്നതും ഇദ്ദേഹമാണ്.

Facebook Comments

News Desk 4