News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

എം.ബി രാജേഷ് നിയമസഭാ സ്പീക്കര്‍; അഭിനന്ദഞങ്ങളുമായി നേതാക്കള്‍

 എം.ബി രാജേഷ് നിയമസഭാ സ്പീക്കര്‍; അഭിനന്ദഞങ്ങളുമായി നേതാക്കള്‍

തിരുവനന്തപുരം: എം ബി രാജേഷ് 15ാം കേരളാ നിയമസഭാ സ്പീക്കര്‍. കേരളത്തിന്റെ 23ാം സ്പീക്കര്‍ ആയാണ് എം ബി രാജേഷ് 96 വോട്ടുകൾക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫിന്റെ പി സി വിഷ്ണുനാഥായിരുന്നു എതിരാളി. വിഷ്ണുനാഥിന് 40 വോട്ടുകളാണ് കിട്ടിയത്. ഒരു വോട്ടും അസാധുവായില്ല. മുഖ്യമന്ത്രി അടക്കമുള്ള കക്ഷി നേതാക്കള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.

മുന്‍ലോക്സഭാ എം പിയും ‍ഡി വെെ എഫ് ഐ അഖിലേന്ത്യാ നേതാവുമാണ്. തൃത്താലയില്‍ നിന്നാണ് എം ബി രാജേഷ് നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫിന്റെ വി ടി ബല്‍റാമിയിരുന്നു പ്രധാന എതിരാളി. സ്പീക്കര്‍ തെരെഞ്ഞെടുപ്പിന് ശേഷം സഭ ഇന്ന് പിരിയും. 140 അംഗ സഭയില്‍ എല്‍ ഡി എഫിന് 99 അംഗങ്ങളും യു ഡി എഫിന് 41 അംഗങ്ങളുമാണുള്ളത്.

കഴിഞ്ഞ ദിവസം 136 എം എല്‍ എമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായിരുന്നു. കോവിഡ് നിരീക്ഷണത്തിലായതിനാല്‍ കെ ബാബു, എം.വിന്‍സന്റ് എന്നിവര്‍ക്കും, ആരോഗ്യ പ്രശ്നങ്ങളാല്‍ വി. അബ്ദുറഹ്മാനും സത്യപ്രതിജ്ഞയ്ക്ക് എത്താനായില്ല. പ്രോടേം സ്പീക്കര്‍ പി ടി എ റഹീമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിച്ചത്.

Facebook Comments

News Desk 4