News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മിനി ലോക്ക് ഡൗൺ, വോട്ടെണ്ണൽ; തിരുവനന്തപുരത്ത് രണ്ട് ദിവസം വാക്സിൻ വിതരണം ഉണ്ടാവില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ്

 മിനി ലോക്ക് ഡൗൺ, വോട്ടെണ്ണൽ; തിരുവനന്തപുരത്ത് രണ്ട് ദിവസം വാക്സിൻ വിതരണം ഉണ്ടാവില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ വിതരണം തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും ഉണ്ടാവില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക് ഡൗണും കാരണം രണ്ട് ദിവസം വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയില്‍ 12 പഞ്ചായത്തുകളില്‍ കൂടി കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഴൂര്‍, പഴയകുന്നുമ്മേല്‍, കടയ്ക്കാവൂര്‍, കള്ളിക്കാട്, വിളപ്പില്‍, ഒറ്റശേഖരമംഗലം, ആര്യനാട്, വെങ്ങാനൂര്‍, പൂവാര്‍, കുന്നത്തുകാല്‍, ഒറ്റൂര്‍, ഇടവ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഈ പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണു ആരോഗ്യവകുപ്പിന്റെ നടപടി.

Facebook Comments

News Desk 4