News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊച്ചിയിലെ കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ; പുറം കടലിൽ തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി

 കൊച്ചിയിലെ കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ; പുറം കടലിൽ തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി

കൊച്ചി: പുറം കടലിൽ ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി. അപകടത്തിൽപ്പപെട്ട മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട് വെള്ളിയാഴ്ച തേങ്ങാപട്ടണത്ത് എത്തും.

ബോട്ടിന്റെ ഉടമയും തൊഴിലാളിയുമായിരുന്ന ഫ്രാങ്ക്‌ലിൻ ജോസഫ് ഇന്ന് രാവിലെ കുടുംബവുമായി ബന്ധപ്പെട്ടാണ് തങ്ങൾ സുരക്ഷിതരാണെന്ന കാര്യം അറിയിച്ചത്. കപ്പലിടിച്ച് ബോട്ടിന്റെ ക്യാബിൻ അടക്കമുള്ളവ തകർന്നുപോയെന്ന് തൊഴിലാളികൾ പറഞ്ഞു.

ഗോവൻ തീരത്തു നിന്ന് 600 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ നാവികസേനയും തീരസംരക്ഷണ സേനയും തിരച്ചിലിൽ പങ്കാളികളായിരുന്നു. യുദ്ധകപ്പലും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. ഇതിന് പുറമെ മത്സ്യത്തൊഴിലാളികളും ബോട്ടുകളുമായി തിരച്ചിലിനിറങ്ങിയിരുന്നു.

Facebook Comments

News Desk 4