News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഉടുമ്പൻചോലയിൽ എം.എം. മണി; 27901 വോട്ടുകളുടെ ഭൂരിപക്ഷം

 ഉടുമ്പൻചോലയിൽ എം.എം. മണി; 27901 വോട്ടുകളുടെ ഭൂരിപക്ഷം

ഇടുക്കി: ഉടുമ്പൻചോല മണ്ഡലത്തിൽ എം എം മണിയുടെ തേരോട്ടം. വോട്ടെണ്ണി തുടങ്ങിയ സമയം മുതൽ ക്രമാനുഗതമായ മുന്നേറ്റമാണ് മന്ത്രി എംഎം മണി മണ്ഡലത്തിൽ നേടിയത്.

മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോൾ തന്നെ പതിനായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും എം എം മണിക്ക് കഴിഞ്ഞിരുന്നു.

ഒൻപതാം റൗണ്ട് എണ്ണി തീർന്നതോടെ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം എം മണി വിജയിച്ചത്.

1996 ൽ കന്നി നിയമസഭ പോരാട്ടത്തിൽ ആഗസ്തിയോടായിരുന്നു എം എം മണി പരാജയപ്പെട്ടത്.

ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പൻചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ആണ് പ്രചാരണ വേദികളിൽ യു ഡി എഫ് പ്രകടിപ്പിച്ചിരുന്നത്.

എന്നാൽ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇടതുമുന്നണി അവകാശപ്പെട്ടിരുന്നത്.

2001 മുതൽ തുടർച്ചയായി സി പി ഐ എം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ എം എം മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.

Facebook Comments

News Desk 5