News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കൊല്ലത്ത് ദൃശ്യം മോഡൽ കൊലപാതകം; കൊന്ന് കുഴിച്ച് മൂടിയത് അമ്മയും സഹോദരനും ചേർന്ന്

 കൊല്ലത്ത് ദൃശ്യം മോഡൽ കൊലപാതകം; കൊന്ന് കുഴിച്ച് മൂടിയത് അമ്മയും സഹോദരനും ചേർന്ന്

കൊല്ലം: അഞ്ചൽ ഏരൂരിൽ മൂന്ന് വർഷം മുമ്പ് കാണാതായ ആളെ കൊന്നു കുഴിച്ചുമൂടിയതാണെന്നാണ് കണ്ടെത്തിയത്. ഭാരതിപുരം സ്വദേശി ഷാജിപീറ്ററാണ് മരിച്ചത്.

ഷാജിയെ കാൺമാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഷാജിയെ കൊന്നു കുഴിച്ചിട്ടതാണെന്ന് പോലീസിന് വിവരം കിട്ടിയത്.

ഷാജിയുടെ സഹോദരൻ സജിന്റെ ഭാര്യയുടെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

സജിൻ ഷാജിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നാണ് സൂചന.

വീടിനോട് ചേർന്നുള്ള കിണറിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു.

ഷാജിയെ ബന്ധുക്കൾ അന്വേഷിച്ചപ്പോൾ മലപ്പുറത്ത് ജോലി അന്വേഷിച്ച് പോയെന്നാണ് സജിൻ ബന്ധുക്കളെ പറഞ്ഞ് വിശ്വാസിപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസം സജിന്റെ ബന്ധു പത്തനംതിട്ട പോലീസിനോട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് കൊലപാതകം വിവരം പുറത്തറിയുന്നത്.

പത്തനംതിട്ട ഡി വൈ എസ് പി ക്കാണ് ഷാജിയുടെ തിരോധാനം സംബന്ധിച്ച നിർണായക വിവരം ലഭിച്ചത്.

ഇദ്ദേഹം ഈ വിവരം പുനലൂർ ഡി വൈ എസ് പിക്ക് കൈമാറുകയായിരുന്നു.

കുഴിച്ചിട്ടതായി വിവരം ലഭിച്ച സ്ഥലത്ത് നാളെ പരിശോധന നടത്തും.

പരിശോധനയ്ക്ക് ശേഷം മാത്രമേ വിവരം സ്ഥിരീകരിക്കാനാവൂ എന്നും പോലീസ് പറഞ്ഞു.

സജിനൊപ്പം അമ്മ പൊന്നമ്മയെയും ഭാര്യ ആര്യയെയും ഏരൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Facebook Comments