News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; പ്രഭാത-സായാഹ്ന സവാരിക്ക് അനുമതി

 സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; പ്രഭാത-സായാഹ്ന സവാരിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ. പ്രഭാത-സായാഹ്ന നടത്തത്തിന് അനുമതി. രാവിലെ 5 മുതൽ 7 വരെയും വൈകിട്ട് 7 മുതൽ 9 വരെയുമാണ് അനുമതി. ഹയർസെക്കന്ററി പരീക്ഷയുടെ മൂല്യനിർണയവും ഇന്ന് തുടങ്ങും. 79 ക്യാമ്പുകളിലായി 26,000 അധ്യാപകരാണ് മൂല്യനിർണയത്തിന് പങ്കാളികളാകുന്നത്.

ജൂൺ 7 മുതൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. തൃശൂരിൽ വ്യാപാരികളും മന്ത്രിമാരുമായി നടത്തിയ ചർച്ചയെ തുടർന്ന് ശക്തൻ മാർക്കറ്റ് പ്രവർത്തിച്ചുതുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം. മൊത്തവ്യാപാര കടകൾക്ക് പുലർച്ചെ ഒന്നുമുതൽ 8 വരെയും ചെറുകിട വ്യാപാര കേന്ദ്രങ്ങൾ രാവിലെ 8 മുതൽ 12 വരെയും തുറക്കാം. തൊഴിലാളികളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. മത്സ്യ, മാംസ കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറക്കാം.

Facebook Comments

News Desk 4