News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കെ.പി.സി.സി അധ്യക്ഷ സ്ഥാനം വിട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ; രാജി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാൻ

 കെ.പി.സി.സി അധ്യക്ഷ സ്ഥാനം വിട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ; രാജി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാൻ

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ പി സി സി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണിക്കുന്നുണ്ട്. സമ്പൂർണ നേതൃമാറ്റം പൂർത്തിയാക്കാനുള്ള നടപടികൾ കോൺഗ്രസ് ദേശിയ നേതൃത്വം വേഗത്തിലാക്കുകയാണ്. നിലവിലുള്ള കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിന്റെ ഭാഗമായി രാജിവയ്ക്കും.

എതാനും ദിവസങ്ങൾക്കകം രാജി യാഥാർത്ഥ്യമാകും. കെ സുധാകരന്റെ പേരിൽ വലിയ തടസങ്ങൾ മുതിർന്ന നേതാക്കൾ ഉന്നയിച്ചാൽ ബദൽ നിർദേശങ്ങളും പരിഗണിക്കും. കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ് തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുക എന്നതാണ് കേരളത്തിലെ പ്രധാന സംഘടനാ ദൗത്യം എന്ന് ദേശിയ നേത്യത്വം കരുതുന്നു. ഇതിനായി പുതിയ അധ്യക്ഷനൊപ്പം പ്രധാന ചുമതലകളിൽ യുവാക്കളുടെ ശക്തമായ സാന്നിധ്യമാകും ഉണ്ടാകുക. കെ സുധാകരൻ കെ പി സി സി അധ്യക്ഷനായാൽ പി ടി തോമസ്സിനെയോ, കെ മുരളീധരനെയോ യു ഡി എഫ് കൺ വീനറായി നിയമിക്കും.

Facebook Comments