News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തിൽ; അതീവ ജാഗ്രത മുന്നറിയിപ്പ്

 കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തിൽ; അതീവ ജാഗ്രത മുന്നറിയിപ്പ്

മുംബൈ: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവോടെ മുംബൈ നഗരത്തിൽ വെള്ളം നിറഞ്ഞു. ഈസ്‌റ്റ് എക്‌സ്‌പ്രസ് ഹൈവേ അടക്കം വെളളത്തിനടിയിലായതോടെ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. അടുത്ത ദിവസങ്ങളിലും കനത്ത മഴ പെയ്യാന്‍ സാധ്യത ഉണ്ടെന്നും നിർദ്ദേശിച്ചു. കൊങ്കണ്‍ മേഖലയിലെ വിവിധ ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മുംബൈ നഗരത്തില്‍ വെള്ളക്കെട്ടില്‍ വ്യാപക നാശനഷ്‌ടങ്ങളും ഉണ്ടായി. മിലാദ് വെസ്‌റ്റിലെ ന്യൂ കളക്‌ടർ കോമ്പൗണ്ടില്‍ കെട്ടിടം തകര്‍ന്ന് 11 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.

നിരവധി പേര്‍ക്ക് പരിക്ക് പറ്റിയ ഇവിടെ മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി. മുംബൈ നഗരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. കനത്ത മഴ ലോക്കല്‍ ട്രെയിന്‍ സര്‍വീസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും ഗതാഗതം വഴിതിരിച്ചുവിട്ടു. മഹാരാഷ്‌ട്രയില്‍ അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊങ്കണ്‍ മേഖലകളില്‍ യെല്ലോ, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിമാന സര്‍വീസിനെയും കനത്ത മഴ കാര്യമായി ബാധിച്ചു.

Facebook Comments

News Desk 4