News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

നാരദ കേസ്; സി.ബി.ഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കൊല്‍ക്കത്ത ഹൈക്കോടതി

 നാരദ കേസ്; സി.ബി.ഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കൊല്‍ക്കത്ത ഹൈക്കോടതി

NEWSNOW14: നാരദ കൈക്കൂലി കേസില്‍ അറസ്റ്റിലായ നാല് തൃണമൂല്‍ നേതാക്കള്‍ക്കും ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എം എല്‍ എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. സി ബി ഐയുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെതാണ് നടപടി.

രണ്ട് ലക്ഷം രൂപയുടെ ജാമ്യബോണ്ട് കെട്ടിവയ്ക്കണം. തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളെ കാണരുതെന്നും, വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അമ്പേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് ഇവരെ സി ബി ഐ ആസ്ഥാനത്തേക്ക് വിളിച്ച് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനാര്‍ജി സി ബി ഐ ഓഫീസിലെത്തി പ്രതിഷേധിച്ചത് വിവാദമായിരുന്നു. നാരദ ഒളിക്യാമറ കേസില്‍ വിവാദത്തില്‍പ്പെട്ടത് നിരവധി പ്രമുഖരാണ്.

Facebook Comments

News Desk 4