News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് പുതിയ കോവിഡ് വകഭേദം; ബി 1.1.28.2 വൈറസ് കണ്ടെത്തിയത് അന്താരാഷ്ട്ര യാത്രക്കാരിൽ

 രാജ്യത്ത് പുതിയ കോവിഡ് വകഭേദം; ബി 1.1.28.2 വൈറസ് കണ്ടെത്തിയത് അന്താരാഷ്ട്ര യാത്രക്കാരിൽ

ഡൽഹി: രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ് ഭകഭേദം B.1.1.28.2 കണ്ടെത്തി പൂനെ NIV. പൂനെയില നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് വകഭേദം കണ്ടെത്തിയത്. എലി വര്‍ഗത്തില്‍പ്പെട്ട ജീവിയില്‍ നടത്തിയ പഠനത്തിലാണ് പുതിയ വൈറസിനെ ഐസൊലേറ്റ് ചെയ്‌തെടുത്തിയിരിക്കുന്നത്.

വൈറസ് കണ്ടെത്തിയത് അന്താരാഷ്ട്ര യാത്രക്കാരിൽ. ബ്രസീല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് കോവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. പകര്‍ച്ചാ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Facebook Comments