News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

പുതിയ ഡിജിറ്റൽ അധ്യയന വർഷത്തിന് തുടക്കം; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 പുതിയ ഡിജിറ്റൽ അധ്യയന വർഷത്തിന് തുടക്കം; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡിജിറ്റൽ അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽസ് സ്‌കൂളിൽ നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ വിദ്യാഭ്യാസമാണ് ഇത്തവണയും.

ആദ്യരണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. മുഴുവൻ കുട്ടികൾക്കും ക്ലാസ് പ്രയോജനപ്പെടുത്താൻ അവസരമുണ്ടെന്ന് ഇക്കാലയളവിൽ അധ്യാപകർ ഉറപ്പുവരുത്തണം.
ഇതിന് ശേഷം ജൂലൈ മാസത്തോടെ പത്ത്, പ്ലസ്ടു ക്ലാസുകളിൽ വിദ്യാർത്ഥികളും അധ്യാപകരും സംവദിക്കുന്ന ഓൺലൈൻ ക്ലാസുകൾ തുടങ്ങും. മറ്റ് ക്ലാസുകളിലേക്ക് ഘട്ടം ഘട്ടമായി ആകും ഇത് വ്യാപിപ്പിക്കുക.

രാവിലെ ഒൻപതര മുതൽ വിക്ടേഴ്‌സ് ചാനൽ വഴി വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കും. ഓരോ ദിവസവും സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് വിക്ടേഴ്‌സ് പ്രസിദ്ധീകരിച്ചു. പാഠപുസ്തക വിതരണം ജൂൺ 15ഓടെ പൂർത്തിയാക്കാനാണ് ശ്രമം. യൂണിഫോം വിതരണവും പതിവ് പോലെയുണ്ടാകും.

Facebook Comments