News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘പുതുമുഖങ്ങൾ കൂടുതൽ തിളക്കത്തോടെ പ്രവർത്തിക്കും, പാർട്ടി തീരുമാനം അംഗീകരിക്കുന്നു’; കെ.കെ ശൈലജ

 ‘പുതുമുഖങ്ങൾ കൂടുതൽ തിളക്കത്തോടെ പ്രവർത്തിക്കും, പാർട്ടി തീരുമാനം അംഗീകരിക്കുന്നു’; കെ.കെ ശൈലജ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരണവുമായി കെ കെ ശൈലജ. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാർട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്നും ഏൽപ്പിക്കുന്ന ചുമതല ഏതായാലും അത് നിർവ്വഹിക്കുമെന്നും. കോവിഡ് പ്രതിരോധം കൂട്ടുത്തരവാദിത്വമാണ്.

തൻറെ ചുമതല കൃത്യമായി നിറവേറ്റിയെന്നും കെ കെ ശൈലജ പറഞ്ഞു. പുതിയ ആളുകൾ കൂടുതൽ തിളക്കത്തോടെ പ്രവർത്തിക്കും. വിവാദങ്ങളുടെ ആവശ്യമില്ലെന്നും തന്നെ പിന്തുണച്ച എല്ലാവർക്കും നൂറ് നന്ദിയുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കെ കെ ശൈലജ നടത്തിയത്. ആഗോളതലത്തിൽ നേടിയ സൽപ്പേരും മട്ടന്നൂര്‍ മണ്ഡലത്തിലെ വലിയ വിജയവും പാർട്ടിക്ക് ഏറെ ഗുണം ചെയ്തിരുന്നു.

Facebook Comments