News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഫഹദ് ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം; ഫിയോക്ക്

 ഫഹദ് ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം;  ഫിയോക്ക്

കൊച്ചി: ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ ചിത്രങ്ങൾ തുടർച്ചയായി റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ നടൻ ഫഹദ് ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്.

ഫഹദുമായോ ഫഹദിന്റെ ചിത്രങ്ങളുമായോ സംഘടനക്ക് തർക്കമില്ലെന്നും തീയറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കി.

ഫഹദ് ഫാസിലിന്റെ് സീ യൂ സൂൺ, ഇരുൾ, ജോജി എന്നീ മൂന്ന് ചിത്രങ്ങൾ ഒ ടി ടി റിലീസിനെത്തിയിരുന്നു.

സീ യൂ സൂൺ, ജോജി എന്നീ ചിത്രങ്ങൾ ആമസോണിലും ഇരുൾ നെറ്റ്ഫ്‌ലിക്‌സിലുമാണ് റിലീസ് ചെയ്തത്. സീ യൂ സൂണും ജോജിയും മികച്ച അഭിപ്രായം നേടിയപ്പോൾ ഇരുളിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഒ ടി ടി പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ചാൽ ഫഹദിന്റെ ചിത്രങ്ങൾ തീയറ്റർ കാണില്ലെന്ന് ഫിയോക്ക് മുന്നറിയിപ്പ് നൽകിയെന്നായിരുന്നു വാർത്തകൾ.

ഫഹദ് ഏറെ പ്രതീക്ഷ പുലർത്തുന്ന മഹേഷ് നാരായണൻറെ ‘മാലിക്’ പെരുന്നാളിന് തീയറ്ററുകളിലെത്താനിരിക്കുകയാണ്.

ഇനി ചിത്രങ്ങൾ ഒ ടി ടിയിൽ ഇറക്കിയാൽ മാലിക് ഉൾപ്പടെയുള്ള സിനിമകളെ അത് ദോഷകരമായി ബാധിക്കുമെന്ന് സംഘടന താക്കീത് നൽകിയെന്നായിരുന്നു റിപ്പോർട്ട്.

വാർത്ത അടിസ്ഥാന രഹിതമാണെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്.

Facebook Comments

News Desk 5