News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തൊണ്ണൂറ്റിമൂന്നാമത് ഓസ്കാർ പുരസ്കാര നിശ ഇന്ന്; ചടങ്ങ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്

 തൊണ്ണൂറ്റിമൂന്നാമത് ഓസ്കാർ പുരസ്കാര നിശ ഇന്ന്; ചടങ്ങ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്

NEWSNOW14: തൊണ്ണൂറ്റിമൂന്നാം ഓസ്കർ പുരസ്കാരനിശ ഇന്ന്. കോവിഡ് നിയന്ത്രണങ്ങളോടെ ലോസാഞ്ചലസിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ അഞ്ച് മുപ്പതിനാണ് ചടങ്ങ്. കോവിഡ് മഹാമാരി പ്രതിസന്ധികൾക്കിടയിൽ നീണ്ടുപോയ ഓസ്കർ പുരസ്കാരച്ചടങ്ങുകളിൽ കലാപരിപാടികൾ ഉണ്ടാകില്ല. മൂന്ന് മണിക്കൂർ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തി.

മികച്ച സംവിധാനത്തിനായി 2 വനിതകൾ ആദ്യമായി മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഓസ്കർ പുരസ്കാരത്തിനുണ്ട്. മികച്ച നടനുള്ള മത്സരത്തിന് ഏഷ്യൻ വംശജരായ രണ്ട് പേരാണ് പട്ടികയിലുള്ളത്. മികച്ച നടനുള്ള നോമിനേഷൻ ലഭിച്ചവരിൽ 83 വയസ്സുകാരനായ ആന്റണ് ഹോപ്കിൻസും ഉണ്ട്. ‘ദ ഫാദർ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ആന്റണി ഹോപ്കിൻസിൻ നോമിനേറ്റ് ചെയ്യപ്പെട്ടത്.

പുരസ്കാരം നേടിയാൽ ഓസ്കാർ ചരിത്രത്തിൽ മികച്ച നടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാകും ഹോപ്കിൻസ്. ഹോപ്കിൻസിനെക്കൂടാതെ ,റിസ് അഹമ്മദ്, ചാഡ്വിക് ബോസ്മാൻ, ഗാരി ഓൾഡ്‍മാൻ, സ്റ്റീവൻ യാങ് എന്നിവരും മികച്ച നടനുള്ള നാമനിർദേശപ്പട്ടികയിൽ ഇടം നേടി. വയോള ഡേവിസ്, ആൻഡ്ര ഡേ, വനേസ കിർബി, ഫ്രൻസിസ് മക്ഡോമൻഡ് എന്നിവരാണ് മികച്ച നടിക്കുള്ള നാമനിർദേശപ്പട്ടികയിൽ ഇടംപിടിച്ചവർ. നോമാഡ് ലാന്റിലെ അഭിനയത്തിനാണ് ഫ്രാൻസെസ് മക്ഡോമൻഡ് പട്ടികയിൽ ഇടം നേടിയത്.

Facebook Comments