News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സോണിയ ഗാന്ധിക്ക് കത്ത് എഴുതിയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധം; മുല്ലപ്പള്ളി രാമചന്ദ്രന്‍

 സോണിയ ഗാന്ധിക്ക് കത്ത് എഴുതിയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധം; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സോണിയ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അശോക് ചവാന്‍ സമിതിയുമായി നിസ്സഹകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി. എ ഐ സി സി യെ രാജി വയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. പരാജയങ്ങളില്‍ നിന്ന് തിരിച്ചുവന്നിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിഭാഗീയത രൂക്ഷമെന്ന രീതിയില്‍ വാര്‍ത്ത കൊടുക്കരുത്. ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകും. മനോവീര്യം തകര്‍ക്കാന്‍ വാര്‍ത്ത നല്‍കരുത്. ഗ്രൂപ്പ് മാനേജര്‍ എന്ന പദപ്രയോഗം ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

തന്റെ രാജിസന്നദ്ധത രാജിക്കത്തായി പരിഗണിച്ച് വൈകാതെ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നതാണ് മുല്ലപ്പളളിയുടെ ആവശ്യം. നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടു. സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമാണ് താനിപ്പോഴും അധ്യക്ഷസ്ഥാനത്ത് തുടരുന്നത്. ഈ നിലയില്‍ ഇനിയും മുന്നോട്ട് പോകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന നിലപാടിലാണ് അദ്ദേഹം. ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് കാലുവാരല്‍ ഭയന്നിട്ടാണെന്നും മുല്ലപ്പളളി കേന്ദ്രനേതൃത്വത്തോട് വ്യക്തമാക്കി.

Facebook Comments

News Desk 4