News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ഓക്സ്ഫോർഡ്, ഫൈസർ വാക്‌സിനുകൾ ഇന്ത്യൻ കോവിഡ് വകഭേദത്തെ പ്രതിരോധിക്കും’; യൂ.കെ പഠന റിപ്പോർട്ട്

 ‘ഓക്സ്ഫോർഡ്, ഫൈസർ വാക്‌സിനുകൾ ഇന്ത്യൻ കോവിഡ് വകഭേദത്തെ പ്രതിരോധിക്കും’; യൂ.കെ പഠന റിപ്പോർട്ട്

ഡൽഹി: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ജനിതക മാറ്റം വന്ന B1.617.2 വേരിയന്റിൽ നിന്നുള്ള അണുബാധ തടയുന്നതിന് ഓക്സ്ഫോർഡ് / അസ്ട്രസെനെക്ക (ഫൈസർ വാക്‌സിൻ) എന്നിവയിൽ നിന്നുള്ള രണ്ട് ഡോസുകൾ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് യൂ കെ പുതിയ പഠനം.

ഓക്സ്ഫോർഡ്, അസ്ട്രസെനെക്ക രണ്ട് ഡോസ് വാക്‌സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീൽഡായി നിർമ്മിക്കുകയും ഇന്ത്യയിലെ മുതിർന്നവർക്കിടയിൽ വൈറസിനെ പ്രതിരോധിക്കാൻ നൽകുകയും ചെയ്യും. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൽ (പി എച്ച് ഇ) നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് യൂ കെ യിലെ കണ്ടെത്തലുകൾ.

രണ്ട് ഡോസുകളും ബി.117 വേരിയന്റിൽ നിന്ന് 87 ശതമാനം സംരക്ഷണം നൽകുന്നുണ്ടെന്നും ഇത് ഇംഗ്ലണ്ടിലെ കെന്റ് മേഖലയിൽ ആദ്യമായി കണ്ടെത്തിയതാണെന്നും ഇത് വളരെ പകരാൻ സാധ്യതയുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Facebook Comments

News Desk 4