News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഓക്‌സിജൻ ക്ഷാമം; കാസർഗോഡ് കിംസ് സൺറൈസ് ആശുപത്രിയിൽ നിന്നും കോവിഡ് രോഗികളെ മാറ്റി

 ഓക്‌സിജൻ ക്ഷാമം; കാസർഗോഡ് കിംസ് സൺറൈസ് ആശുപത്രിയിൽ നിന്നും കോവിഡ് രോഗികളെ മാറ്റി

കാസർഗോഡ്: ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് കിംസ് സൺറൈസ് ആശുപത്രിയിൽ നിന്നും കോവിഡ് രോഗികളെ മാറ്റി. ഉച്ചയോടെ നിലവിലുള്ള ഓക്‌സിജൻ തീരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് എട്ട് കോവിഡ് രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഓക്‌സിജൻ ലഭ്യമാക്കാനായി നടപടി എടുത്തെങ്കിലും വൈകിയാലുണ്ടാകുന്ന അപടകം ഒഴിവാക്കാനാണ് രോഗികളെ മാറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഓക്‌സിജൻ പ്ലാന്റുകൾ ഇല്ലാത്ത കാസർഗോഡ് ജില്ലയിലേക്ക് കണ്ണൂരിൽ നിന്നും മംഗലാപുരത്ത് നിന്നുമാണ് ഓക്‌സിജൻ എത്തിക്കുന്നത്. മംഗലാപുരത്ത് കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ മറ്റിടങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് സംസ്ഥാനത്ത് നിയന്ത്രണമുണ്ട്.

Facebook Comments

News Desk 4