News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഓക്‌സിജന്‍ ക്ഷാമം; തിരുവനന്തപുരം ആര്‍.സി.സിയില്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു

 ഓക്‌സിജന്‍ ക്ഷാമം; തിരുവനന്തപുരം ആര്‍.സി.സിയില്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: സിലിണ്ടര്‍ വിതരണത്തിലെ അപാകത മൂലം റീജേണല്‍ കാന്‍സര്‍ സെന്ററില്‍ ഓക്‌സിജന്‍ ക്ഷാമം. ഇന്ന് എട്ട് ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ഒരു ദിവസം ആശുപത്രിയില്‍ വേണ്ടത് 65 മുതല്‍ 70 വരെ ഓക്‌സിജന്‍ സിലിണ്ടറുകളാണ്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 35 സിലിണ്ടറുകള്‍ വരെ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ മാത്രം നടത്തി മറ്റ് ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ച് പരിഹാരം കാണുകയായിരുന്നു. ഓക്‌സിജന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്കും ജില്ലാ ഭരണകൂടം സജ്ജമാക്കിയ ഓക്‌സിജന്‍ വാര്‍ റൂമിലും ആര്‍ സി സി ഡയറക്ടര്‍ കത്ത് നല്‍കി.

Facebook Comments

News Desk 4