News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഒഡീഷയില്‍ നിന്നുമുള്ള ഓക്‌സിജന്‍ കൊച്ചി വല്ലാര്‍പാട് എത്തി; എട്ട് ടാങ്കറുകള്‍ ഇന്ന് രാവിലെ വിവിധ ജില്ലകളിലേക്ക് പുറപ്പെട്ടു

 ഒഡീഷയില്‍ നിന്നുമുള്ള ഓക്‌സിജന്‍ കൊച്ചി വല്ലാര്‍പാട് എത്തി; എട്ട് ടാങ്കറുകള്‍ ഇന്ന് രാവിലെ വിവിധ ജില്ലകളിലേക്ക് പുറപ്പെട്ടു

കൊച്ചി: ഒഡീഷയില്‍ നിന്നുമെത്തിയ മെഡിക്കല്‍ ഓക്‌സിജന്‍ വിവിധ ജില്ലകളിലേക്ക് അയച്ചു തുടങ്ങി. ലോഡിംഗ് പൂര്‍ത്തിയാക്കി എട്ട് ടാങ്കറുകള്‍ ഇന്ന് രാവിലെ കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള മെഡിക്കല്‍ കോളജുകളിലേക്ക് പുറപ്പെട്ടു. കൊച്ചി വല്ലാര്‍പാടത്ത് ഇന്നലെയാണ് മെഡിക്കല്‍ ഓക്‌സിജന്‍ എത്തിയത്.

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് ആദ്യമായാണ് ഇന്നലെ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 118 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ആണെത്തിയത്. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ സഹായിച്ചത് 13 സംസ്ഥാനങ്ങളെയാണ്. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടണ്‍ ഓക്സിജനാണ് 13 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്.

24 ദിവസം കൊണ്ടാണ് ഒഡീഷ പൊലീസിന്റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക, ബിഹാര്‍, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്കാണ് ഒഡീഷ ഓക്സിജന്‍ നല്‍കിയത്.

Facebook Comments

News Desk 4