News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം തീർന്നു, കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മൂന്ന് മാസത്തിനകം എല്ലാവർക്കും വാക്‌സിൻ’; കെജരിവാൾ

 ‘ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം തീർന്നു, കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മൂന്ന് മാസത്തിനകം എല്ലാവർക്കും വാക്‌സിൻ’; കെജരിവാൾ

ഡൽഹി: രാജ്യതലസ്ഥാനത്തെ ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിലെ മുഴുവൻ ആളുകൾക്കും കോവിഡ് വാക്‌സിൻ നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

‘ഡൽഹിയിൽ ഇപ്പോൾ ഓക്‌സിജൻ ക്ഷാമമില്ല. ആവശ്യത്തിന് ഓക്‌സിജൻ ബെഡുകളും തയാറാണ്’. മന്ത്രിസഭാ യോഗത്തിന് ശേഷം കെജരിവാൾ പറഞ്ഞു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ജില്ലാ മജിസ്‌ട്രേറ്റുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സംവിധാനങ്ങൾ ഉറപ്പുവരുത്താൻ സന്ദർശനം നടത്തണമെന്ന് മുഖ്യമന്ത്രി ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകി.

Facebook Comments