News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

പി. ജയരാജന്റെ സുരക്ഷ വർധിപ്പിക്കും; ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്

 പി. ജയരാജന്റെ സുരക്ഷ വർധിപ്പിക്കും; ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്

NEWSNOW14: സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം എൽ എയുമായ പി ജയരാജന്റെ സുരക്ഷ വർധിപ്പിക്കും.

ജീവന് കടുത്ത ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള ജയരാജന് ഗൺമാന്മാർക്ക് പുറമെ നാല് സി പി ഒമാരും ഒരു സീനിയർ സി പി ഒയുമടങ്ങുന്ന ഒരു യൂണിറ്റാണ് സുരക്ഷയ്ക്കു വേണ്ടത്.

കഴിഞ്ഞദിവസം തലശ്ശേരി പാട്യത്തെ അദ്ദേഹത്തിന്റെ വീട്ടിൽ കൂടുതൽ പോലീസ് കാവൽ ഏർപ്പെടുത്തി.

അധികസുരക്ഷ വേണ്ടെന്ന് ജയരാജൻ തന്നെ അറിയിച്ചതിനെത്തുടർന്ന് ഇവരെ തിരിച്ചുവിളിച്ചു.

ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകളിൽ പി. ജയരാജൻ പ്രതിയാണ്.

മൻസൂർ കൊല്ലപ്പെട്ടശേഷം ജയരാജനോടുള്ള ശത്രുത എതിർരാഷ്ട്രീയ ചേരികളിൽ ശക്തമാണെന്നാണ് ഇന്റലിജൻസ് നൽകുന്ന മുന്നറിയിപ്പ്.

Facebook Comments

News Desk 5