News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാലക്കാട്ട് കുതിരയോട്ട മത്സരം; കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

 കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാലക്കാട്ട് കുതിരയോട്ട മത്സരം; കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

പാലക്കാട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ചിറ്റൂര്‍ തത്തമംഗലത്ത് കുതിരയോട്ടം നടത്തി.

45 കുതിരകളെ പങ്കെടുപ്പിച്ച് തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായാണ് കുതിരയോട്ടം നടത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആള്‍ക്കൂട്ടം ഉണ്ടാകും വിധം ചടങ്ങ് സംഘടിപ്പിച്ചതിന് കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

രണ്ടു കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന അങ്ങാടിവേലയുടെ ഭാഗമായി രാവിലെ 7.30 മുതല്‍ 8.30 വരെയായിരുന്നു കുതിരയോട്ടം. നിയന്ത്രണങ്ങള്‍ ലംഘിച്ചത് ശ്രദ്ധയില്‍പെട്ടതോടെ കൂടുതല്‍ പോലീസ് സംഘമെത്തി കുതിരയോട്ടം നിര്‍ത്തിവയ്പിക്കുകയായിരുന്നു

Facebook Comments

News Desk 4