News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

പൂഞ്ഞാറിൽ പി.സി. ജോർജ് പിന്നിൽ; കോട്ടയത്ത് ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

 പൂഞ്ഞാറിൽ പി.സി. ജോർജ് പിന്നിൽ; കോട്ടയത്ത് ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

NEWSNOW14: പൂഞ്ഞാറിൽ സിറ്റിംഗ് എംഎൽഎയും ജനപക്ഷം സ്ഥാനാർത്ഥിയുമായ പിസി ജോർജ് പിന്നിലാണ്.

എൽഡിഎഫിൻ്റെ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് മുന്നിൽ. 6161 ആണ് സെബാസ്റ്റ്യൻ്റെ ലീഡ്.

കോട്ടയം ജില്ലയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫും നാല് മണ്ഡലങ്ങളിൽ എൽഡിഎഫും മുന്നേറുകയാണ്.

പാലായിൽ മാണി സി കാപ്പൻ 10,866 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫിൻ്റെ ജോസ് കെ മാണിയെ പിന്തള്ളിയാണ് മാണി സി കാപ്പൻ ലീഡ് ചെയ്യുന്നു.

കടുത്തുരുത്തിയിൽ യുഡിഎഫിൻ്റെ മോൻസ് ജോസഫ് 690 വോട്ടുകൾക്ക് മുന്നിലാണ്.

ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസ്- 1177, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ- 5847, പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി- 3323 എന്നിവർ മുന്നിലാണ്.

അതേസമയം, വൈക്കത്ത് എൽഡിഎഫിൻ്റെ സികെ ആശയാണ് മുന്നിൽ. 9347 വോട്ടുകൾക്കാണ് ആശ ലീഡ് ചെയ്യുന്നത്.

ചങ്ങനാശ്ശേരിയിൽ ബോബ് മൈക്കിൾ- 3152, കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ്- 3959 എന്നിവർ ലീഡ് ചെയ്യുന്നു.

Facebook Comments

News Desk 5